ഗണ്‍മാന് കൊവിഡ്; മന്ത്രി കെ ടി ജലീല്‍ വീണ്ടും ക്വാറന്റൈനില്‍
14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. ഇതെത്തുടര്‍ന്ന് ഇന്ന് മൂന്നുപേരും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗണ്‍മാന് കൊവിസ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ഗണ്‍മാന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മന്ത്രി കെ ടി ജലീല്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. ഇതെത്തുടര്‍ന്ന് ഇന്ന് മൂന്നുപേരും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗണ്‍മാന് കൊവിസ് സ്ഥിരീകരിച്ചത്. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എസ്പി തുടങ്ങിയവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ജലീലിനെ കൂടാതെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി.