ഹജ്ജ് : നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്നു വിമാനങ്ങള്‍;തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടക സംഘം ക്യാംപിലെത്തി

രാവിലെ 6.05 നു എസ് വി 5719, 9 മണിക്ക് എസ് വി 5749, രാത്രി 8.55 ന് എസ് വി 5753 എന്നീ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. രാവിലത്തെ രണ്ട് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും രാത്രിയിലെ വിമാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുമാണ് യാത്രയാവുക

Update: 2022-06-11 12:26 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കായി നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. രാവിലെ 6.05 നു എസ് വി 5719, 9 മണിക്ക് എസ് വി 5749, രാത്രി 8.55 ന് എസ് വി 5753 എന്നീ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. രാവിലത്തെ രണ്ട് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും രാത്രിയിലെ വിമാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുമാണ് യാത്രയാവുക.ഈ വിമാനങ്ങളിലേക്കുള്ള യാത്രക്കാരും 13 ന് ഉച്ചക്ക് 12.10 നു പുറപ്പെടുന്ന വിമാനത്തിലേക്കുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരും ക്യാംപിലെത്തി.

തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുടെ ആദ്യ സംഘത്തിനുള്ള യാത്രയയപ്പ് സംഗമം നാളെ വൈകുന്നേരം 3.30 ന് ഹജ്ജ് ക്യാംപില്‍ നടക്കും.തമിഴ്‌നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിഞ്ചി കെ എസ് മസ്താന്‍, കേരള, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ യാത്രയയപ്പ് പരിപാടിയില്‍ സംബന്ധിക്കും.ഹജ്ജ് ക്യാംപിലെത്തിയ തമിഴ്‌നാട് തീര്‍ഥാടക സംഘത്തിനു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ക്യാംപില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അതേ സമയം കേരളത്തില്‍ നിന്നും ഇതുവരെ 10 വിമാനങ്ങളിലായി 3769 തീര്‍ഥാടകര്‍ മദീനയിലെത്തി. ജൂണ്‍ 16 വരെയാണ് നിലവിലെ യാത്ര ഷെഡ്യൂള്‍. ഇന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും എം എല്‍ എ യുമായ മുഹമ്മദ് മുഹ്‌സിന്‍ ഹജ്ജ് ക്യാംപിലെത്തി ഹാജിമാര്‍ക്ക് യാത്രമംഗളങ്ങള്‍ നേര്‍ന്നു. വരും ദിവസങ്ങളില്‍ കുടുതല്‍ രാഷ്ട്രീയ, മത , സാംസ്‌കാരിക നേതാക്കള്‍ ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News