തങ്ങളെ വീട്ടിൽ ഇ ഡി എത്തി... പഴയ നാരങ്ങ വെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബിജെപിക്കാർ മിണ്ടുന്നില്ല...: ഹരീഷ് പേരടി

ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാൻ പറ്റില്ലായിരുന്നു

Update: 2021-08-06 17:46 GMT

തിരുവനന്തപുരം: മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹെെദരലി ശിഹാബ് തങ്ങളെ ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത സംഭവത്തിൽ ബിജെപിയുടെയും ആർഎംപിയുടെയും നിശബ്ദതയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. തങ്ങളെ വീട്ടിൽ ഇ ഡി എത്തി. പഴയ നാരങ്ങ വെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബിജെപിക്കാർ മിണ്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാൻ പറ്റില്ലായിരുന്നു എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ മാറിയിരിക്കുന്ന രമയും ആർഎംപിയും ക..മ..ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തങ്ങളെ വീട്ടിൽ ഇ ഡി എത്തി... പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാർ മിണ്ടുന്നില്ല... എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ മാറിയിരിക്കുന്ന രമയും ആർ എം പിയും ക..മ..ഇല്ല... ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാൻ പറ്റില്ലായിരുന്നു. വെറുതെയല്ല ആ മനുഷ്യനെ നേരും നെറിയും അറിയുന്ന കേരള ജനത വീണ്ടും അവരുടെ നേതാവാക്കിയത്... മുഖ്യമന്ത്രിയാക്കിയത്...

Similar News