ഹരിഹരവര്‍മ കൊലക്കേസ് : നാലു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു

തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവര്‍ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. കൂര്‍ഗ് സ്വദേശി ജോസഫിനെ തെളിവ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.സംസ്ഥാനത്ത് ഏറേ കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ കൊലക്കേസില്‍ 2014ലാണ് അഞ്ച് പ്രതികള്‍ക്കും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്

Update: 2020-08-12 14:43 GMT

കൊച്ചി: തിരുവനന്തപുരം ഹരിഹരവര്‍മ കൊലക്കേസില്‍ നാലു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാംപ്രതി ജോസഫിനെ വെറുതെവിട്ടു. 2014ലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.സംസ്ഥാനത്ത് ഏറേ കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ കൊലക്കേസില്‍ 2014ലാണ് അഞ്ച് പ്രതികള്‍ക്കും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ കൂര്‍ഗ് സ്വദേശി ജോസഫ് ഒഴികെയുള്ള മറ്റു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

തലശേരി സ്വദേശികളായ എം ജിതേഷ്, രഖില്‍, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവര്‍ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. എന്നാല്‍ കൂര്‍ഗ് സ്വദേശി ജോസഫിനെ തെളിവ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍ കേസിലെ ആറാം പ്രതി ഹരിദാസിനെ തെളിവുകളുടെ അഭാവത്തില്‍ കീഴ്ക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.2012ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ കൊല്ലപ്പെടുന്നത്.രത്‌നങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ ഇടപാട് സംബന്ധിച്ച സംസാരത്തിനിടെ ഹരിഹര വര്‍മയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 

Tags:    

Similar News