വിദ്വേഷ പ്രസംഗം: വൈദികനെ പിന്തുണച്ച് തലശ്ശേരി അതിരൂപത
കണ്ണൂർ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ വൈദികൻ ഫാദർ ആന്റണി തെക്കേതറയിലാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
കണ്ണൂര്‍: പ്രവാചകനേയും ഇസ്ലാമിനെയും കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്നതും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്നതുമായ പ്രസംഗം നടത്തിയ വെെദികനെ പിന്തുണച്ച് തലശ്ശേരി അതിരൂപത. നേരത്തെ വെെദികനെ തള്ളിപ്പറഞ്ഞ രുപത, കാസയടക്കമുള്ള ക്രിസ്ത്യന്‍ തീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്.
കണ്ണൂർ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ വൈദികൻ ഫാദർ ആന്റണി തെക്കേതറയിലാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ആന്റണി തെക്കേതറയിലിനെയോ അദ്ദേഹത്തിന്റെ പ്രസ്താവനയേയോ തള്ളിക്കളയാൻ തയ്യാറല്ലെന്ന് അതിരൂപത ഇന്ന് അറിയിച്ചത്.
രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് സഭയ്‌ക്ക് പ്രവർത്തിക്കാനാകില്ലെന്നും അതിരൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ പെരുന്നാൾ പ്രഭാഷണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലാണ് വെെദികനെതിരേ കേസ് എടുത്തിരിക്കുന്നത്. ഉളിയ്‌ക്കൽ പോലിസിന്റേതാണ് നടപടി.