ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-10-08 00:53 GMT
ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ബുധനാഴ്ച രാത്രി ഏഴോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഔദ്യോഗികവസതിയില്‍വച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ മന്ത്രിയെ പ്രവേശിപ്പിക്കുകയായിരുന്നു.

Tags:    

Similar News