തിരുവനന്തപുരത്ത് നിന്നും വീണ്ടും ഹൃദയവുമായി സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ എറണാകുളത്തേക്ക്
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയില്‍ വച്ചു പിടിപ്പിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് പുലര്‍ച്ചയോടെ എറണാകുളത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തിയിരുന്നു.തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവില്‍ നിന്നും ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12.30 - ഓടെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ പുറപ്പെടും
കൊച്ചി: തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ വീണ്ടും കൊച്ചിയിലേക്ക് പറക്കും.തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയില്‍ വച്ചു പിടിപ്പിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് പുലര്‍ച്ചയോടെ എറണാകുളത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തിയിരുന്നു.തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവില്‍ നിന്നും ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12.30 - ഓടെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ പുറപ്പെടും.
എറണാകുളം ബോള്‍ഗാട്ടിയിലുള്ള ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലാണ് ഇറങ്ങുന്നത്.ഇവിടെ നിന്നും റോഡ് മാര്‍ഗം ആംബുലന്‍സില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച് തൃപ്പുണിത്തുറ സ്വദേശിയായ യുവാവില്‍ ഹൃദയം തുന്നിച്ചേര്‍ക്കുന്ന നടപടികള്‍ ആരഭിക്കും.ഇത് മൂന്നാം തവണയാണ് തിരുവന്തപുരത്ത് നിന്നും ആകാശ മാര്‍ഗം ഹൃദയം എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തുന്നത്.ആദ്യ തവണ നേവിയുടെ വിമാനത്തിലും ഏതാനും നാളുകള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാടകയക്ക് എടുത്ത ഹെലികോപ്്ടറിലുമാണ് തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.കോതമംഗലം സ്വദേശിനി ലീനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.
ഹൃദയം അമിതമായി വികസിക്കുന്ന രോഗത്തിന് അടിമായായിരുന്ന കോതമംഗലം സ്വദേശി ലീന മെയ് ഒന്‍പതിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രിയില്‍ വിധേയയായത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോള്‍ ലീനയില്‍ മിടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം ലഭ്യമായത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മാറ്റിയ ലീന പൂര്‍ണ ആരോഗ്യവതിയായതോടെ ആശുപത്രി വിട്ടിരുന്നു.