കനത്ത മഴ: ആലപ്പുഴ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ 18 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി. ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു.അമ്പലപ്പുഴ-ഏഴ്, കുട്ടനാട്-മൂന്ന്, ചേര്‍ത്തല -ആറ്, മാവേലിക്കരര-ഒന്ന്, ചെങ്ങന്നൂര്‍ ഒന്ന് എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
അമ്പലപ്പുഴ താലൂക്കിലാണ് വീട് പൂര്‍ണമായും തകര്‍ന്നത്. ജില്ലയില്‍ നിലവില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.44 കുടുംബങ്ങളിലെ 167 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്