കനത്ത മഴ: മൂവാറ്റുപുഴയില്‍ റോഡില്‍ വന്‍ ഗര്‍ത്തം

കച്ചേരിത്താഴത്ത് നിന്നും മൂവാറ്റുപപുഴ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.ഇതോടെ പോലിസ് സ്ഥലത്തെത്തി ഗര്‍ത്തം രൂപപ്പെട്ട ഭാഗം ബാരിക്കേഡ് വെച്ച് വേര്‍തിരിച്ച് ശേഷം ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2022-08-03 05:20 GMT

കൊച്ചി: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനിടയില്‍ മൂവാറ്റുപുഴ നഗരമധ്യത്തിലെ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.കച്ചേരിത്താഴത്ത് നിന്നും മൂവാറ്റുപപുഴ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ഗര്‍ത്തം രൂപപ്പെട്ട ഭാഗം ബാരിക്കേഡ് വെച്ച് വേര്‍തിരിച്ച് ശേഷം ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഏകദേശം പത്തടിയോളം വീതിയിലാണ് മണ്ണ് ഇടിഞ്ഞ് താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.അപ്രോച്ച് റോഡിനടിയില്‍ നിന്നും മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുള്ളു.

Tags:    

Similar News