പ്രഫഷണല്‍ കോഴ്‌സ് പ്രവേശനം: എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും പ്ലസ് ടു മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി നല്‍കിയത്

Update: 2021-09-17 10:22 GMT

കൊച്ചി:എന്‍ജിനീയറിംഗ് അടക്കംപ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.സിബിഎസ്ഇ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും പ്ലസ് ടു മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി നല്‍കിയത്.എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്കു പട്ടിക തയ്യാറാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

Tags:    

Similar News