നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നിയമം കൈയ്യിലെടുക്കുന്നവരെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തു കൊണ്ട് കഴിയുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും കോടതി നിരീക്ഷിച്ചു

Update: 2021-09-10 11:33 GMT

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.നോക്കു കൂലിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.നോക്കു കൂലി വിഷയത്തില്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത്.2017 ല്‍ നോക്കു കൂലി ഹൈക്കോടതി നിരോധിച്ചിരുന്നു.

പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യക്ഷമമായി ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.നിയമം കൈയ്യിലെടുക്കുന്നവരെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തു കൊണ്ട് കഴിയുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ മാത്രം പോര.നോക്കുകൂലി സംസ്ഥാനത്ത് നിക്ഷേം വരാന്‍ തടസമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News