ഹര്‍ത്താല്‍ തടയണമെന്ന് ഹരജി;ജോലിയ്ക്ക് പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.ആരുടെയും സഞ്ചാര സ്വാതന്ത്ര്യം ഹര്‍ത്താലിന്റെ പേരില്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ജോലിയ്ക്ക് പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: കര്‍ഷക സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.ജോലിയ്ക്ക് പോകുന്നവര്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആരുടെയും സഞ്ചാര സ്വാതന്ത്ര്യം ഹര്‍ത്താലിന്റെ പേരില്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജോലിയ്ക്ക് പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.