കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

ബൈപ്പാസിലെ പ്രധാന ജംങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Update: 2022-08-29 15:21 GMT
കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവളം മുതല്‍ കാരോട് വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനര്‍നിര്‍ണയിക്കേണ്ടത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ബൈപ്പാസിലെ പ്രധാന ജംങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാറ്റ് പാക്ക്, പോലിസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവര്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തിലുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News