പി വി അന്‍വറിന്റെ ബന്ധുവിന്റെ പേരിലുള്ള തടയണ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
തടയണയിലെ വെള്ളം മാത്രം തുറന്നുവിട്ടത് കൊണ്ട് കാര്യമില്ലെന്നും തടയണ പൂര്‍ണമായും പൊളിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും പ്രകൃതി ദുരന്തവും കണ്ടതല്ലേ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലേയെന്നും എല്ലാം മറന്നു പോയോ എന്നും കോടതി ചോദിച്ചു.ഈ മാസം 30 നുളളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
കൊച്ചി: പി വി അന്‍വറിന്റെ ബന്ധുവിന്റെ പേരിലുള്ള തടയണ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി.തടയണയിലെ വെള്ളം മാത്രം തുറന്നുവിട്ടത് കൊണ്ട് കാര്യമില്ലെന്നും തടയണ പൂര്‍ണമായും പൊളിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും പ്രകൃതി ദുരന്തവും കണ്ടതല്ലേ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലേയെന്നും എല്ലാം മറന്നു പോയോ എന്നും കോടതി ചോദിച്ചു.ഈ മാസം 30 നുളളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തടയണ ഉടന്‍ പൊളിച്ച് നീക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരുന്നു.വീണ്ടും കേസ് പരിഗണിക്കുന്നുതിന് മുമ്പ് തടയണ പൊളിച്ച് നീക്കണമെന്നും കോടതി നിര്‍ദേശിച്ചിരിന്നു.സമീപത്തെ ആദിവാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കു മെന്നതിനാല്‍ തടയണയിലെ വെള്ളം തുറന്നു വിടാമെന്ന ഉറപ്പ് പാലിക്കാത്തതിലും കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.മണ്‍സൂണിന് മുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന വിദഗ്ദസമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.തുടര്‍ന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് തടയണയിലെ വെള്ളം ഒഴുക്കിവിട്ടിരുന്നു.എന്നാല്‍ ഇതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്.