ഈശോ എന്ന സിനിമയക്ക് പ്രദര്‍ശാനുമതി നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി

ദൈവത്തിന്റെ പേരിട്ടുവെന്നതിന്റെ പേരില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.സിനിമയുടെ പേരുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.ദൈവം വലിയവനാണെന്ന് കോടതി വിധിവന്നതിനു ശേഷം സംവിധായകന്‍ നാദിര്‍ഷ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു

Update: 2021-08-13 08:57 GMT

കൊച്ചി: ഈശോ എന്ന പേരിലുള്ള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി.ക്രിസത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദൈവത്തിന്റെ പേരിട്ടുവെന്നതിന്റെ പേരില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

സിനിമയുടെ പേരുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.ദൈവം വലിയവനാണെന്ന് കോടതി വിധിവന്നതിനു ശേഷം സംവിധായകന്‍ നാദിര്‍ഷ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.ഈശോ എന്ന പേര് സിനിമയ്ക്ക് ഉപയോഗിച്ചതിനെതിരെ ക്രൈസ്തവസഭയിലെ വിവിധ മേഖലകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.പേരുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ഈ ആവശ്യത്തിനെതിരെ വിവിധ സിനിമാ സംഘടനകളും രംഗത്ത് വന്നിരുന്നു.ജയസൂര്യയാണ് ഈശോ എന്ന സിനിമയിലെ നായകന്‍.മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നും സിനിമയില്‍ ഇല്ലെന്ന് നാദിര്‍ഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News