പള്‍സ് ഓക്‌സി മീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

Update: 2021-05-08 13:41 GMT

തിരുവനന്തപുരം: പള്‍സ് ഓക്‌സി മീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് അതിതീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് പടരുന്നത്. 45 വയസ്സിന് താഴെയുള്ള വര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. ടിപി ആര്‍ കൂടിയ സ്ഥലങ്ങള്‍ കൂടുതല്‍ ജാഗ്രത വേണം. വാര്‍ഡ് തല സമിതികള്‍ അഞ്ച് ഓക്‌സി മീറ്ററെങ്കിലും കരുതണം.

സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Tags:    

Similar News