വീട്ടമ്മ പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍

ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്.

Update: 2022-07-29 19:22 GMT

മൂന്നാര്‍: വീട്ടമ്മ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ പൊലിസിന്റെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്.

പുഴയില്‍ ചാടിയെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. മൂന്നാര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ മകന്‍ ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് തിരച്ചില്‍. കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ പോലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News