ഭാര്യ മകനുമായി കായലില്‍ ചാടി മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു
ഷൈജുവിന്റെ ഭാര്യ മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
കൊല്ലം: കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ രാഖിയാണ് മൂന്നു വയസുള്ള മകന്‍ ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തി. 23കാരിയായ രാഖിയും മൂന്ന് വയസുള്ള ആദിയെയും ഞായറാഴ്ച രാത്രി മുതലാണ് കാണാതായത്.
ഇന്നലെ രാവിലെയാണ് അഷ്ടമുടിക്കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. രാഖിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ അഷ്ടമുടി കായലിന്റെ സമീപത്തു നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയത്. ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്പത്യപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്വകാര്യ ബസ് കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.