ഭാര്യയില്‍നിന്ന് തലയ്ക്കടിയേറ്റ ഭര്‍ത്താവ് മരിച്ചു
പഴൂക്കര പ്രേംനഗര്‍ കോളനിയില്‍ താമസിക്കുന്ന ആവീട്ടില്‍ പരമേശ്വരന്‍ (60) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരണപ്പെട്ടത്
തൃശൂര്‍: പഴുക്കരയില്‍ ഭാര്യ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് മരിച്ചു. പഴൂക്കര പ്രേംനഗര്‍ കോളനിയില്‍ താമസിക്കുന്ന ആവീട്ടില്‍ പരമേശ്വരന്‍ (60) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇരുമ്പ് വടിയുപയോഗിച്ച് ഭാര്യ തലയ്ക്കടിച്ചത്.
ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ എറണാകുളത്തെ സ്വകാര്യാ ശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ രമണി. മക്കള്‍ പ്രീതി, പ്രതീഷ്. മരുമക്കള്‍: രാഗേഷ്, മഞ്ചു. മാനസികവിഭ്രാന്തിയിലാണ് ഭാര്യ രമണി ഭര്‍ത്താവിന്റെ തലയ്ക്കടിച്ചതെന്നാണ് സംശയിക്കുന്നത്.