തിരുവനന്തപുരം: ഐസിഐസിഐ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ആംബുലന്‍സ് സംഭാവന ചെയ്തു. ആരോഗ്യമന്ത്രി കെ കെ ഷൈലജ ആംബുലന്‍സ് ഫഌഗ് ഓഫ് ചെയ്തു.
ഐസിഐസിഐ ബാങ്ക് കേരള റീട്ടെയില്‍ സോണല്‍ മേധാവി രജീഷ് കളപ്പുരയില്‍ സന്നിദ്ധനായിരുന്നു. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമുള്ള ആംബുലന്‍സ് മെഡിക്കല്‍ കോളജ് കാംപസിലുണ്ടാവും. മെഡിക്കല്‍ കോളജില്‍ അഡ്മിഷനും ഡിസ്ചാര്‍ജും ചെയ്യുന്ന രോഗികള്‍ക്ക് സേവനം ലഭിക്കും. കാംപസിനുള്ളില്‍തന്നെ രോഗികളെ വിവിധ ബ്ലോക്കുകളിലേക്കും സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലേക്കും മാറ്റുന്നതിനും ആംബുലന്‍സ് ഉപയോഗിക്കും.