കൊച്ചി രാജ്യാന്തര ചലച്ചിത്രമേള: സലിംകുമാറിനെ മാറ്റി നിര്‍ത്തിയത് മറ്റു കലാകാരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പാണെന്ന് കോണ്‍ഗ്രസ്
വിയോജിപ്പുകളുടെ സ്വരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര അക്കാദമിയുടെ സി പി എം സ്വഭാവം നില നിര്‍ത്താന്‍ നാലു പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കണമെന്ന് കത്തെഴുതിയ ചെയര്‍മാന്‍ കമലില്‍ നിന്ന് സാംസ്‌ക്കാരിക കേരളം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല
കൊച്ചി: കക്ഷിരാഷ്ട്രീയം കലര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ ചലച്ചിത്ര മേളയുടെ അന്തസ്സ് നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം പി, എംഎല്‍എമാരായ പി ടി തോമസ്, ടി ജെ വിനോദ് എന്നിവര്‍ പറഞ്ഞു.ദേശീയ പുരസ്‌ക്കാര ജേതാവായ സലിം കുമാറിനെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയത് മനപ്പൂര്‍വമാണ്. അത് മറ്റ് കലാകാരന്മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
വിയോജിപ്പുകളുടെ സ്വരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര അക്കാദമിയുടെ സി പി എം സ്വഭാവം നില നിര്‍ത്താന്‍ നാലു പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കണമെന്ന് കത്തെഴുതിയ ചെയര്‍മാന്‍ കമലില്‍ നിന്ന് സാംസ്‌ക്കാരിക കേരളം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.ഷാജി എന്‍ കരുണിന്റെ വാക്കുകള്‍ തങ്ങളുന്നയിക്കുന്ന വസ്തുതകള്‍ക്ക് അടിവരയിടുന്നെന്നുംകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല കൊച്ചിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുകയാണെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംപി നേരത്തെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.