പള്ളി പൊളിക്കാൻ ആർഎസ്എസ് ഒരുമ്പെട്ടാൽ മുസ് ലിംകൾ നോക്കിയിരിക്കില്ല: ഇമാംസ് കൗൺസിൽ
അഞ്ച് നേരം നമസ്കരിക്കുന്ന പളളികള്‍ ആർ എസ് എസ് പൊളിക്കാന്‍ വരുമ്പോള്‍ അത്തരക്കാരെ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത പണ്ഡിതന്‍മാരല്ല ഇന്ന് പളളികള്‍ക്കുളളിലുളളതെന്ന് ആർഎസ്എസ് ഓർക്കുന്നത് നന്നായിരിക്കും.
തലശ്ശേരി: തലശ്ശേരിയിൽ പള്ളികൾക്കെതിരേ ഭീഷണിമുഴക്കിക്കൊണ്ട് അത്യന്തം പ്രകോപനപരമായ രീതിയിൽ കൊലവിളി പ്രകടനം നടത്തുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്യുന്ന ആർഎസ്എസ് നീക്കത്തിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കലാപ ശ്രമങ്ങൾക്കെതിരേ ജനകീയ പ്രതിരോധം ഉയർത്തണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആർഎസ്എസിനെതിരേ പോലിസ് കാണിക്കുന്ന നിസ്സംഗതയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നത്. ഉത്തരേന്ത്യൻ മോഡൽ കലാപത്തിന് ആർഎസ്എസ് നീക്കം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിക്കളയാൻ സമൂഹം തന്നെ തയ്യാറാവണം. അഞ്ച് നേരം നമസ്കരിക്കുന്ന പളളികള്‍ ആർ എസ് എസ് പൊളിക്കാന്‍ വരുമ്പോള്‍ അത്തരക്കാരെ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത പണ്ഡിതന്‍മാരല്ല ഇന്ന് പളളികള്‍ക്കുളളിലുളളതെന്ന് ആർഎസ്എസ് ഓർക്കുന്നത് നന്നായിരിക്കും.
ആർഎസ്എസ് നടത്തുന്ന കൊലവിളികൾക്കെതിരെ ഉയർന്നു വരുന്ന ജനരോഷം ശുഭ സൂചനയാണെന്നും സംഘപരിവാർ ഉയർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ മുഴുവൻ ആളുകളും രംഗത്ത് ഇറങ്ങണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മൊയ്തു ദാരിമി, ഭാരവാഹികളായ അഷ്കർ മൻബഈ, അൻസാരി മൗലവി, സഅദ് റിസ് വി , അശ്രഫ് മൗലവി, ജലീൽ മൗലവി,ഷറഫുദ്ദീൻ മൗലവി,അബ്ദുൽ അസീസ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.