അങ്കത്തട്ടൊരുങ്ങി; കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം
ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം. കാണികള്‍ വൈകിട്ട് നാലുമുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു തുടങ്ങി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.
തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് 20-ട്വന്റി ക്രിക്കറ്റ് മൽസരം നടക്കുന്ന തലസ്ഥാന നഗരിയിൽ ആവേശം വാനോളമാണ്. കോഹ് ലിയുടെ വെടികെട്ട് ബാറ്റിങിനൊപ്പം കേരളത്തിന്റെ സ്വന്തം സഞ്ജുവിന്റെ കളിയും കാണാമെന്ന പ്രതീക്ഷയിലാണ് ടി-20 മല്‍സരത്തിനായി ആരാധകര്‍ എത്തിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം. കാണികള്‍ വൈകിട്ട് നാലുമുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു തുടങ്ങി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരമെന്ന നിലയില്‍ പരമ്പര വിജയം കൂടിയാണ് തിരുവനന്തപുരത്ത് ഇന്ത്യ ഉന്നമിടുന്നത്. പരമ്പരയിലെ മൂന്നാം മത്സരം 11ന് മുംബൈയിലാണ്. കഴിഞ്ഞ 13 മാസങ്ങള്‍ക്കിടെ ഇന്ത്യയും വെസ്റ്റിന്‍ഡീസും ട്വന്റി20യില്‍ മുഖാമുഖമെത്തിയത് ആറു മത്സരങ്ങളിലാണ്. എല്ലാ മത്സരവും ഇന്ത്യ ജയിച്ചു. ഹൈദരാബാദ് ട്വന്റി20യിലെ വിജയം കൂടി ചേരുമ്പോള്‍ ഇന്ത്യ വിന്‍ഡീസിനെതിരെ നേടിയ വിജയങ്ങളുടെ എണ്ണം ഏഴാകും. ഒരേ ടീമിനെതിരെ തുടര്‍ച്ചയായി ഇന്ത്യ നേടുന്ന കൂടുതല്‍ വിജയങ്ങളുടെ പട്ടികയില്‍ ഇത് രണ്ടാമതുണ്ട്. ബംഗ്ലാദേശിനെതിരെ നേടിയ എട്ടു ജയങ്ങളാണ് ഒന്നാമത്.
ടീം: ഇന്ത്യ: വീരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ശിവം ദുബേ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡേ, മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.