എക്‌സൈസ്‌ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മറിച്ചു വിറ്റു ; മൂന്നു പേര്‍ അറസ്റ്റില്‍
അബ്ദുള്‍ റഫീക്ക് (31),അഫ്‌സല്‍ (32) ജിക്കു (29) എന്നിവരെയാണ് മറ്റൂരില്‍ നിന്നും കാലടി പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ഗോവയില്‍നിന്ന് എക്‌സൈസ്‌ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മറിച്ചു വില്‍പ്പന നടത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റഫീക്ക് (31),അഫ്‌സല്‍ (32) ജിക്കു (29) എന്നിവരെയാണ് മറ്റൂരില്‍ നിന്നും കാലടി പോലിസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മര്‍ഗോവയിലുള്ള മദ്യനിര്‍മ്മാണ യൂനിറ്റില്‍ നിന്നും കൊണ്ടുപോവുകയായിരുന്ന റം ഇനത്തില്‍പ്പെട്ട 16 കുപ്പി മദ്യമാണ് മറിച്ചു വിറ്റത്.
അഫ്‌സലും ജിക്കുവും വിദേശത്ത് വച്ച് പരിചയമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൂരില്‍ മദ്യം എത്തിച്ചത്. വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തര്‍ക്കവും ഉണ്ടായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്എച്ച് ഒ ബി സന്തോഷ്, എസ്‌ഐമാരായ സ്‌റ്റെപ്‌റ്റോ ജോണ്‍, ദേവസി, സാബു പീറ്റര്‍, എഎസ്‌ഐമാരായ ജോഷി പോള്‍, അബ്ദുള്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മദ്യം മറിച്ചു വിറ്റ സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്പി കാര്‍ത്തിക്ക് പറഞ്ഞു.