യുഎന്‍എയില്‍ അഴിമതി: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

മൂന്ന് കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് പരാതി. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

Update: 2019-06-11 04:04 GMT

നഴ്‌സിംഗ് സംഘടനയായ യുഎന്‍എയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. മൂന്ന് കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് പരാതി. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി.

കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം െ്രെകംബ്രാഞ്ച് എ.ഡി.ജി.പി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും െ്രെകംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ഡിജിപിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും െ്രെകംബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി.




Tags:    

Similar News