ഇന്ത്യന്‍ ഓയിലിന്റെ 5 കിലോ ഛോട്ടു ബ്രാന്‍ഡ് എല്‍പിജി സിലിണ്ടര്‍ ഇനി ത്രിവേണിയിലും

ഇന്ത്യന്‍ ഓയിലും കണ്‍സ്യൂമര്‍ഫെഡും ധാരണപത്രം ഒപ്പും വെച്ചു

Update: 2021-04-16 11:02 GMT

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഛോട്ടുബ്രാന്‍ഡ് 5 കിലോഗ്രാം പാചക വാതക സിലിണ്ടര്‍ ഇനി മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ഔട്ട്ലറ്റുകള്‍ വഴി ലഭ്യമാകും. ഇതു സംബന്ധിച്ച, ധാരണാപത്രത്തില്‍ ഐഒസി കേരള എല്‍പിജി, സിജിഎം എസ് ധനപാണ്ഡ്യനും, കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ് കെ സനിലും ഒപ്പുവച്ചു.ഛോട്ടു ബ്രാന്‍ഡ് എല്‍പിഡി സിലിണ്ടറിന് കേരളത്തില്‍ വന്‍ പ്രിയമാണുള്ളതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഛോട്ടു ബ്രാന്‍ഡിനെ ജനകീയമാക്കുന്നത്.ഛോട്ടുവിന് സംസ്ഥാനത്ത് 75 ശതമാനം വിപിണി പങ്കാളിത്തമാണുള്ളത്. 35000 സിലിണ്ടറുകളാണ് പ്രതിമാസം കേരളത്തില്‍ വിറ്റഴിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ്.കണ്‍സ്യൂമര്‍ ഫെഡുമായുള്ള ധാരണ ഛോട്ടു ബ്രാന്‍ഡ് കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഐഒസി അധികൃതര്‍ വ്യക്തമാക്കി. ധാരണാ പത്രം ഒപ്പിടല്‍ ചടങ്ങില്‍ ഐഒസി കേരള തലവന്‍ വി സി അശോകന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News