കുടിശിക നല്‍കിയില്ല; എയര്‍ ഇന്ത്യക്കുള്ള ഇന്ധനവിതരണം ഐഒസി നിര്‍ത്തി

പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 60 കോടി നല്‍കിയെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

Update: 2019-08-22 16:43 GMT

തിരുവനന്തപുരം: കൊച്ചിയടക്കം ആറു വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. ഇന്ധന കുടിശിക നല്‍കാത്തതാണ് കാരണം. കൊച്ചിയെ കൂടാതെ റാഞ്ചി, മൊഹാലി, പാറ്റ്‌ന, വിശാഖപട്ടണം, പൂനെ എന്നിവിടങ്ങളിലാണ് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഐഒസി നിര്‍ത്തിയത്.

പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 

Tags:    

Similar News