ഇഖ് ബാല്‍ മങ്കടയെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം
പാലക്കാട് ജില്ലയിലെ കൊപ്പം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ ഇഖ്ബാല്‍ മങ്കട കഴിഞ്ഞ 17 വര്‍ഷമായി സ്‌കൂളിന്റെ അക്കാദമിക വളര്‍ച്ചയില്‍ മികച്ച പങ്ക് വഹിക്കുന്നുണ്ട്
മലപ്പുറം: അധ്യാപക വൃത്തിയില്‍ അനുഭവപാഠങ്ങളേറെ നല്‍കി നിരവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ച ഇഖ്ബാല്‍ മങ്കടയെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം. ദുരിതം മാത്രമുണ്ടായിരുന്ന ഭൂതകാലത്തുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാ അധ്യാപകനിലേക്കുള്ള വഴിയില്‍ ഇഖ്ബാല്‍ മങ്കടയുടെ നേട്ടങ്ങള്‍ക്കു തങ്കത്തിളക്കമുണ്ട്. പാലക്കാട് ജില്ലയിലെ കൊപ്പം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ ഇഖ്ബാല്‍ മങ്കട കഴിഞ്ഞ 17 വര്‍ഷമായി സ്‌കൂളിന്റെ അക്കാദമിക വളര്‍ച്ചയില്‍ മികച്ച പങ്ക് വഹിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ജിയുപി സ്‌കൂളില്‍ ഓഫിസ് അസിസ്റ്റന്റായി സേവനം തുടങ്ങിയ ഇഖ്ബാല്‍ മങ്കട പിന്നീട് മലപ്പുറം ജില്ലാ കലക്ടറുടെ ഓഫിസില്‍ ക്ലാര്‍ക്കായി ജോലി ചെയ്‌തെങ്കിലും തനിക്ക് ഇഷ്ടപ്പെട്ട അധ്യാപക വൃത്തിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മമ്പാട് എംഇഎസ്, ഫാറൂഖ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ പാഠ്യവിഷയമായ സാമൂഹിക ശാസ്ത്രത്തില്‍ പറയുന്നതും സമൂഹത്തിന് ആവശ്യമായതുമെല്ലാം പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ഇഖ്ബാല്‍ മങ്കടയ്ക്ക് പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക-പരിസ്ഥിതി വിഷയങ്ങളില്‍ സജീവസാന്നിധ്യമായ ഇഖ്ബാല്‍, ആദിവാസി കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്നതിലും പ്രളയകാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്ര മേഖലയിലും അധ്യാപന മേഖലയിലും നല്‍കിയ സംഭാവനകള്‍ക്ക് നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2017-2018, 2018-2019 വര്‍ഷങ്ങളിലെ ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ സാമൂഹിക ശാസ്ത്രം ടീച്ചിങ് എയ്ഡില്‍ ബുക്ക് പ്രൈസ് പുരസ്‌കാരം ഇതില്‍ പ്രധാനപ്പെട്ടതാണ്. മങ്കടയുടെ ചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള www.mankadaonline.blogspot.in എന്ന ബ്ലോഗും സുവനീറുകളും പുറത്തിറക്കിയിട്ടുണ്ട്.