'പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു'; വിവാദങ്ങള്‍ക്കിടെ ജേക്കബ് തോമസ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്നത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ വിവാദ പരാമര്‍ശം.
തൃശൂര്‍: ജയ് ശ്രീറാം വിളിക്കാത്തതിന് 15 കാരനെ ചുട്ടുക്കൊന്ന സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിനിടയില്‍ വിവാദ പരാമര്‍ശവുമായി ജേക്കബ് തോമസ് ഐപിഎസ്. പൂര്‍വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. തൃശ്ശൂരില്‍ നടന്ന രാമായണ ഫെസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജയ് ശ്രീ റാം' വിളിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു.
''ശ്രീരാമന്‍ നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ? പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു.'' ജേക്കബ് തോമസ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്നത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ വിവാദ പരാമര്‍ശം. 'ജയ് ശ്രീ റാം' വിളി കൊലവിളിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു.