സ്വാതന്ത്ര്യസമരത്തിന്റെ വിപ്ലവ പാരമ്പര്യത്തെ സംഘപരിവാര്‍ ഇല്ലാതാക്കുന്നു: കെ സി ഉമേഷ്ബാബു
ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രത്യയശാസ്ത്രത്തിന് പൂര്‍ണമായും എതിരാണ് സംഘപരിവാറിന്റെ രാഷ്ട്രീയം. പ്രത്യയശാസ്ത്രപരവും ചരിത്രപരവുമായ യുക്തിയുണ്ടെങ്കിലേ സംഘപരിവാര്‍ ഭീഷണിയില്‍ നിന്നും സമൂഹം രക്ഷപ്പെടുകയുള്ളൂ. ഉമേഷ്ബാബു പറഞ്ഞു.
കണ്ണൂര്‍: ഈശ്വര ചന്ദ്ര വിദ്യാസാഗറില്‍ നിന്നും തുടങ്ങിയ സമര പാരമ്പര്യത്തെ ഇല്ലാതാക്കി മൃതപാരമ്പര്യത്തെ പ്രതിഷ്ഠിക്കുകയാണ് സംഘപരിവാരെന്ന് കെ സി ഉമേഷ്ബാബു. ജാലിയന്‍വാലാബാഗ് ശതാബ്ദിയാചരണത്തോടനുബന്ധിച്ച് ആര്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയും സംഘ ചിത്രരചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1200ലധികം സാധാരണക്കാര്‍ പിടഞ്ഞു വീണു മരിച്ച ജാലിയന്‍വാലാബാഗ് സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ചരിത്ര സംഭവമാണ്. ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രത്യയശാസ്ത്രത്തിന് പൂര്‍ണമായും എതിരാണ് സംഘപരിവാറിന്റെ രാഷ്ട്രീയം. പ്രത്യയശാസ്ത്രപരവും ചരിത്രപരവുമായ യുക്തിയുണ്ടെങ്കിലേ സംഘപരിവാര്‍ ഭീഷണിയില്‍ നിന്നും സമൂഹം രക്ഷപ്പെടുകയുള്ളൂ. ഉമേഷ്ബാബു പറഞ്ഞു.
പരിപാടിയിയില്‍ എഐഡിവൈഒ ജില്ലാ പ്രസിഡന്റ് അഡ്വ.പി സി വിവേക് അധ്യക്ഷത വഹിച്ചു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ വി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. റിജില്‍ മാക്കുറ്റി(യൂത്ത് കോണ്‍ഗ്രസ്), പി കെ മിഥുന്‍(എഐവൈഎഫ്), ബിനു ബേബി(എഐഡിഎസ്ഒ) എന്നിവര്‍ പ്രസംഗിച്ചു.
ചര്‍ച്ചയ്ക്ക് മുന്നോടിയായി നടന്ന സംഘചിത്രരചന എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ ഷാജു, രശ്മി രവി,സബില രാജേഷ്, പ്രണവ്, വിഷ്ണു, ലിജു എന്നിവര്‍ ചിത്രരചനയില്‍ പങ്കെടുത്തു. അഡ്വ.ഇ.സനൂപ് സ്വാഗതവും അഡ്വ.ആര്‍.അപര്‍ണ നന്ദിയും പറഞ്ഞു.