ജാമിഅ: ജൂനിയര്‍ കോളേജ് സെക്കന്ററി വിഭാഗം പ്രവേശന പരീക്ഷ ശനിയാഴ്ച
പൂര്‍ണ്ണമായും ഏകജാലക സംവിധാനത്തിലൂടെയായിരിക്കും പ്രവേശന നടപടികള്‍. ഈ അധ്യയന വര്‍ഷം അഡ്മിഷനുള്ള 40 സ്ഥാപനങ്ങളിലെ 1291 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കപ്പെടുന്നത്.
പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ജാമിഅ ജൂനിയര്‍ കോളജുകളിലെ സെക്കന്ററി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നാള നടക്കും. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 22 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തുമായി 63 സ്ഥാപനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ഥികള്‍ നിലവില്‍ ജൂനിയര്‍ കോളജ് സംവിധാനത്തിനു കീഴില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. മത പഠനത്തോടാപ്പം യൂനിവേഴ്‌സിറ്റി ഡിഗ്രിയും നേടാനുതകുന്ന വിധം എട്ടു വര്‍ഷ കാലാവധിയുള്ള കോഴ്‌സാണ് സെക്കന്ററി വിഭാഗത്തിലുള്ളത്.
പൂര്‍ണ്ണമായും ഏകജാലക സംവിധാനത്തിലൂടെയായിരിക്കും പ്രവേശന നടപടികള്‍. ഈ അധ്യയന വര്‍ഷം അഡ്മിഷനുള്ള 40 സ്ഥാപനങ്ങളിലെ 1291 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കപ്പെടുന്നത്. പ്രവേശന പരീക്ഷാ ഫലം മെയ് 13 ന് പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അഭിമുഖം ആദ്യ ഓപ്ഷനായി നല്‍കിയ സ്ഥാപനങ്ങളില്‍ മെയ് 15, 16 തിയ്യതികളില്‍ നടക്കും. മെയ് 18 ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.