ജെസ്‌നയുടെ തിരോധാനം: കേസ് സിബി ഐക്ക് വിട്ടു
ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് കേസിന്റെ അന്വേഷണം എറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സിബി ഐയുടെ നിലാപട് തേടിയിരുന്നു
കൊച്ചി: പത്തനംതിട്ട എരുമേലി സ്വദേശിനിയായ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി സിബി ഐക്ക് വിട്ടു.ജെസ്‌നയുടെ സഹോദരന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് കേസിന്റെ അന്വേഷണം എറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സിബി ഐയുടെ നിലാപട് തേടിയിരുന്നു.
അന്വേഷണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബി ഐ കോടതിയെ അറിയിച്ചു.കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 മുതലാണ് കാണാതായത്.തുടര്‍ന്ന് പലഘട്ടങ്ങളിലായി കേരള പോലിസും പിന്നീടും ക്രൈംബ്രാഞ്ചും ജെസ്‌നയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഏതാനും നാള്‍ മുമ്പ് എരുമേലി സ്വദേശിയായ രഘുനാഥന്‍ നായര്‍ എന്നയാള്‍ ഹൈക്കോടതി ജഡ് ജിയുടെ കാറിനു നേരെ കരി ഒായില്‍ ഒഴിച്ചിരുന്നു.