തൊഴില്‍ തട്ടിപ്പു കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി

നെയ്യാറ്റിന്‍കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരന്‍ അരുണ്‍ ആണ് കൊക്കോടതിയെ സമീപിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിനോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്

Update: 2021-03-02 15:23 GMT

കൊച്ചി: സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പു കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി.നെയ്യാറ്റിന്‍കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരന്‍ അരുണ്‍ ആണ് കൊക്കോടതിയെ സമീപിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിനോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്.

15 ലക്ഷം രൂപ നല്‍കിയാന്‍ ബിവറേജസ് കോര്‍പറേഷനില്‍ സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം തരപ്പെടുത്തിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനു അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News