സിപിഐ മുഖപത്രത്തെ വിമര്‍ശിച്ച് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി

ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

Update: 2021-08-23 10:38 GMT

ഇടുക്കി: സിപിഐ മുഖപത്രം ജനയുഗത്തെ വിമര്‍ശിച്ച് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. പത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു വിമര്‍ശം.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശം. മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ല എന്നായിരുന്നു വിമര്‍ശനം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചു. 

Similar News