കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ ആരോപണങ്ങൾ സഞ്ജയ് ഗാർഗ് തലവനായ സമിതി അന്വേഷിക്കും
സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി മറ്റെന്നാൾ തെളിവെടുപ്പ് നടത്തും.
തിരുവനന്തപുരം: സസ്പെൻഷനിലായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതി അന്വേഷിക്കും. തിരുവനന്തപുരം സിറാജ് യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുഖ്യ അന്വേഷണ ചുമതലയും ഊർജ സെക്രട്ടറി ഡോ.ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി മറ്റെന്നാൾ തെളിവെടുപ്പ് നടത്തും.