കാഞ്ഞാര്‍ ഇസ്മാഈല്‍ ഉസ്താദിന് വേണ്ടി ദുആ ചെയ്യുക, ജനാസ നമസ്‌കരിക്കുക: മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
ഓച്ചിറ: ദക്ഷിണ കേരളത്തിലെ പ്രശസ്ത പണ്ഡിതനും സൂഫീവര്യനും മുദര്‍രിസുമായിരുന്ന ഉസ്താദ് കാഞ്ഞാര്‍ ഇസ്മാഈല്‍ റഷാദി ഖാസിമിയുടെ വിയോഗത്തില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള അധ്യക്ഷന്‍ മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അനുശോചിച്ചു. ബംഗളൂരു ജാമിഅ: സബിലുര്‍റഷാദ് സ്ഥാപകന്‍ ഹസ്രത്ത് അബുസ്സുഊദ് മൗലാനാ അവര്‍കളുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന ഇസ്മാഈല്‍ മൗലാനാ തമിഴ്‌നാട്ടിലെ നീഡൂര്‍, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ്, മൂവാറ്റുപുഴ, തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറെക്കാലമായി നെടുമങ്ങാട് കാഷിഫുല്‍ ഉലൂമില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. തഅ്‌ലീമീ ദഅ്‌വതീ തസ്‌കിയതീ മേഖലകളില്‍ മഹാനവര്‍കള്‍ ചെയ്ത സേവനങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെയെന്ന് മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ദുആ ചെയ്തു. മൗലാനാ ഇസ്മാഈല്‍ ഉസ്താദിന് വേണ്ടി തിലാവത്തുല്‍ ഖുര്‍ആന്‍, ദിക്ര്‍, സദഖ തുടങ്ങിയ സല്‍കര്‍മങ്ങള്‍ ചെയ്ത് ദുആ ചെയ്യാനും ജനാസ നമസ്‌കരിക്കാനും എല്ലാ സഹോദരങ്ങളോടും സംസ്ഥാന അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.