കൂത്തുപറമ്പില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

Update: 2021-03-10 06:41 GMT
കൂത്തുപറമ്പില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കാറ് കത്തുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പോലിസില്‍ വിവരമറിയിച്ചത്. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.

Tags:    

Similar News