കര്‍ണാടക: സഹപ്രവര്‍ത്തകന്റെ തലയ്ക്കടിച്ച എംഎല്‍എയെ കാണാനില്ലെന്നു അഭ്യന്തര മന്ത്രി

അന്വേഷണത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല

Update: 2019-01-23 18:27 GMT

ബെംഗളൂരു: ഈഗിള്‍ ടണ്‍ റിസോട്ടില്‍വച്ചു കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ മര്‍ദിച്ച കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷിനെ കാണാനില്ലെന്നു അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍. വിഷയത്തില്‍ പോലിസ് കേസെടുത്തു അന്വേഷിച്ചു വരികയാണെന്നും ഉടനടി ഗണേഷിനെ പിടികൂടാനാവുമെന്നാണു കരുതുന്നതെന്നും അഭ്യന്തര മന്ത്രി പറഞ്ഞു. ഗണേഷിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല. എംഎല്‍എ ഉടനടി പിടിയിലാവുമെന്നാണു കരുതുന്നതെന്നും പാട്ടീല്‍ വ്യക്തമാക്കി. ആനന്ദ് സിങിനെ മര്‍ദിച്ചതിനെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഗണേഷിനെതിരേ നിരവധി വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗണേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈഗിള്‍ടണ്‍ റിസോട്ടില്‍വച്ചു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയത്.


Tags:    

Similar News