ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും 2448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും അവസരമുണ്ടാകുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. നവംബര്‍ 20ന് ശേഷം ബാങ്കിന്റെ എല്ലാ ശാഖയില്‍ നിന്നും സേവിങ്സ് അക്കൗണ്ട് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം. ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നല്‍കും. മടക്കി നല്‍കുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.