കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ടോക്കണ്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണം;അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കണം: ഹൈക്കോടതി

ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണം.നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടി വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Update: 2022-08-02 08:44 GMT
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ടോക്കണ്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണം;അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കണം: ഹൈക്കോടതി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇടപെടല്‍.ടോക്കണ്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കുന്ന സംവിധാനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി.അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കാം.ആര്‍ക്കൊക്കെ പണം നല്‍കിയെന്ന്  കോടതിയെ അറിയിക്കണം.

നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടി വേഗത്തിലാക്കണമെന്നും എങ്ങനെയാണ്‌  നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.നിക്ഷേപകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.ഓഡിറ്റ് റിപോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഇന്നലെ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ക്രൈബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന ഹരജിയിലാണ് നിര്‍ദേശം. കേസില്‍ സിബിഐയോ ഇഡിയോ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.ഈ മാസം 10 ന് ഹരജി വീണ്ടും പരിഗണിക്കും

Tags: