കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി suvidha.eci.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും വാഹനപ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാര്‍ട്ടി ഓഫിസ് തുറക്കുന്നതിനും വാഹനങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനും അനുമതി വേണ്ടതുണ്ട്.
സ്ഥാനാര്‍ഥികള്‍ക്കോ പ്രതിനിധികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്കോ അപേക്ഷിക്കാം. ഒരുതവണ അപേക്ഷ നല്‍കുന്നതിന് ഉപയോഗിച്ച പ്രൊഫൈല്‍ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. അനുമതി ആവശ്യമുള്ള ദിവസത്തിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ നല്‍കണം. അപേക്ഷ ലഭിക്കുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ വരണാധികാരിയാണ് അനുമതി നല്‍കുക.