പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍സര്‍ക്കാര്‍ സൗജന്യമായി നല്‍കണം: പി സി തോമസ്
ഓരോ വിദ്യാര്‍ഥിക്കും മൊബൈല്‍ഫോണ്‍ ആവശ്യമായി വന്നിരിക്കുകയാണെന്നു മാത്രമല്ല,ഓരോ വിദ്യാര്‍ഥിയും സ്വന്തമായി മൊബൈല്‍ ഫോണ്‍ കരുതണമെന്ന നിബന്ധന സര്‍ക്കാരും വ്യക്തമായി പറഞ്ഞിട്ടുണ്ട്.ആ സ്ഥിതിക്ക് തീര്‍ത്തും പാവപ്പെട്ടവരായ കുട്ടികളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തന്നെ മുന്നോട്ട് വരണം
കൊച്ചി: 'സൗജന്യ വിദ്യാഭ്യാസം' നയമായ നമ്മുടെ നാട്ടില്‍ , വിദ്യാഭ്യാസത്തിന് അത്യാവശ്യമായുള്ള സൗകര്യങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ്.മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചെലവ് കൂടി കണക്കിലെടുത്ത് വേണ്ട സഹായം അത്തരം വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.
ഓരോ വിദ്യാര്‍ഥിക്കും മൊബൈല്‍ഫോണ്‍ ആവശ്യമായി വന്നിരിക്കുകയാണെന്നു മാത്രമല്ല,ഓരോ വിദ്യാര്‍ഥിയും സ്വന്തമായി മൊബൈല്‍ ഫോണ്‍ കരുതണമെന്ന നിബന്ധന സര്‍ക്കാരും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് തീര്‍ത്തും പാവപ്പെട്ടവരായ കുട്ടികളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തന്നെ മുന്നോട്ട് വന്നില്ലെങ്കില്‍, സൗജന്യ വിദ്യാഭ്യാസം എന്ന നയത്തില്‍ തന്നെ മായം ചേര്‍ക്കുന്ന രീതി ആകുമെന്നും, അതുകൊണ്ട് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.'പലിശ രഹിത ലോണ്‍' എന്ന കേരളസര്‍ക്കാരിന്റെ പ്രഖ്യാപനവും ഫലവത്തല്ലെന്നും, സൗജന്യമായി തന്നെ ഫോണ്‍ നല്‍കുകയാണ് വേണ്ടതെന്നും പി സി തോമസ് വ്യക്തമാക്കി.