ധാര്‍മികതയുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളും ലോക്‌സഭാ എംപി സ്ഥാനവും ജോസ് കെ മാണിയുടെ പാര്‍ടി രാജിവെയ്ക്കണം: പി ജെ ജോസഫ്
തൊടുപുഴയില്‍ കാണാമെന്ന് തനിക്കെതിരെയുള്ള ജോസ് കെ മാണിയുടെ വെല്ലുവിളിയെ താന്‍ സ്വാഗതം ന്നു.പാലായിലെ തോല്‍വി അദ്ദേഹം സ്വയം ഏറ്റുവാങ്ങിയതാണ്.സ്വീകാര്യനായ സ്ഥാനാര്‍ഥിയെ പാലായില്‍ നിര്‍ത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനു വിരുദ്ധമായി ഏറ്റവും എതിര്‍പ്പുള്ള സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്.കെ എം മാണിയെ സ്‌നേഹിക്കുന്നവര്‍ യുഡഎഫിനൊപ്പം തന്നെ നില്‍ക്കും
കൊച്ചി: എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണി ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ ലഭിച്ചിരിക്കുന്ന മുഴുവന്‍ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ധാര്‍മികതയുടെ പേരില്‍ രാജ്യസംഭാ എംപി സ്ഥാനം അദ്ദേഹം രാജിവെയ്ക്കുകയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്.ധാര്‍മികതയുടെ പേരിലാണെങ്കില്‍ എംപി സ്ഥാനം മാത്രമല്ല യുഡിഎഫിനൊപ്പം നിന്നു നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണ് വേണ്ടത്.ലോക്‌സഭാ എംപി സ്ഥാനം, എംഎല്‍എമാരുടെ സ്ഥാനം ഇതെല്ലാം രാജിവെയ്ക്കുകയാണ് വേണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു.
തൊടുപുഴയില്‍ കാണാമെന്ന് തനിക്കെതിരെയുള്ള ജോസ് കെ മാണിയുടെ വെല്ലുവിളിയെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും പി ജെ ജോസഫ് ചോദ്യത്തിന് മറുപടിയായി പി ജെ ജോസഫ് പറഞ്ഞു.പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രചരണ ഉദ്ഘാടന യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞത് ചിഹ്നം മാണി സാറാണെന്നാണ്. പിന്നെയെങ്ങനെയാണ് താന്‍ ചിഹ്നം നല്‍കിയില്ലെന്ന് പറയാന്‍ കഴിയുകയെന്നും പി ജെ ജോസഫ് പറഞ്ഞു.പാലായിലെ തോല്‍വി അദ്ദേഹം സ്വയം ഏറ്റുവാങ്ങിയതാണ്.സ്വീകാര്യനായ സ്ഥാനാര്‍ഥിയെ പാലായില്‍ നിര്‍ത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനു വിരുദ്ധമായി ഏറ്റവും എതിര്‍പ്പുള്ള സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്.
പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും പി ജെ ജോസഫ് പറഞ്ഞു.നിയമസഭയില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ വളഞ്ഞ് വെച്ച് ആക്ഷേപിച്ച ഇടതുമുന്നണിക്കും സിപിഎമ്മിനുമൊപ്പമാണ് ജോസ് കെ മാണി ഇപ്പോള്‍ പോയിരിക്കുന്നത്. പിന്നില്‍ നിന്നും കുത്തിയതിനാലാണ് യുഡിഎഫ് വിട്ടതെന്നാണ് ജോസ് കെ മാണി പറയുന്നത്. ആരാണ് പിന്നില്‍ നിന്നും കുത്തിയതെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.സത്യവിരുദ്ധമായ പ്രസ്താവനകളാണ് ജോസ് കെ മാണി നടത്തുന്നതെന്നും കെ എം മാണിയെ സ്‌നേഹിക്കുന്നവര്‍ യുഡഎഫിനൊപ്പം തന്നെ നില്‍ക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.