കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍: രണ്ടു മൃതദേഹം കണ്ടെത്തി

ഗീതു(22), ധ്രുവന്‍(രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

Update: 2019-08-11 07:31 GMT

മലപ്പുറം: കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഗീതു(22), ധ്രുവന്‍(രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു 1.30നായിരുന്നു ടൂറിസം പാര്‍ക്കിന് പിറകുവശത്തെ ജനവാസ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. നേരത്തേ, മലപ്പുറം കവളപ്പാറയില്‍ രണ്ടും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ഏഴു പേരെയും കവളപ്പാറയില്‍ 52 പേരെയുമാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് നിഗമനം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി.



Tags:    

Similar News