കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിവാഹം, മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം
പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ പങ്കെടുക്കാം. ഹാളില്‍ നടക്കുന്നവയില്‍ 150 പേര്‍ക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഉൽസവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ പങ്കെടുക്കാം. ഹാളില്‍ നടക്കുന്നവയില്‍ 150 പേര്‍ക്കും. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 200 പേരെ വരെ പങ്കെടുപ്പിക്കാം. ഹാളിലാണെങ്കില്‍ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ഉൽസവങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കലാകരന്മാരുടേയും ആരാധനാലയങ്ങളുടേയും ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ രോഗ വ്യാപനം കുറഞ്ഞതും ഇളവുകള്‍ അനുവദിക്കുന്നതിന് കാരണമായി.
അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് 2434 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രതിദിന കേസുകള്‍ കൂടുതല്‍. 4,308 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 38 മരണവും റിപോര്‍ട്ട് ചെയ്തു.