കേരള ജേണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം
സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ഈ മാസം ആറിന് രാവിലെ പത്തിന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും.
കോഴിക്കോട്: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേണലിസ്റ്റ് ഫോറത്തിന്റെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ഈ മാസം ആറിന് രാവിലെ പത്തിന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ടെക്‌നോ ടോപ്പ് ബിള്‍ഡിങിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. ചടങ്ങില്‍ സ്വാഗത സംഘം രക്ഷാധികാരി എം പി പ്രദീപ് കുമാര്‍, കാലിക്കറ്റ് പ്രസ് ക്ലസ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വി എന്‍ ജയഗോപാല്‍ എന്നിവര്‍ സംസാരിക്കും.
ആഗസ്ത് 4,5,6 തിയ്യതികളില്‍ കോഴിക്കോട്ട് വച്ചാണ് കേരള ജേണലിസ്റ്റ് ഫോറത്തിന്റെ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മീഡിയ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം, ഫോട്ടോ കാര്‍ട്ടൂര്‍ പത്ര പുസ്തക പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.