പോലിസ് സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍: ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടില്ല;പുതിയ ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍

സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് ജോലികളുമായി മുന്നോട്ടു പോകാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഹരജി ഒരു മാസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി.

Update: 2020-01-27 14:53 GMT

കൊച്ചി: കേരള പോലിസിന്റെ സോഫ്റ്റ് വെയര്‍ അപ്ഡേഷനായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതി കുമാര്‍ ചാമക്കാല സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സംസ്ഥാന പോലിസ് മേധാവി പുറപ്പെടുവിച്ച ഉത്തരവ് കോടതി രേഖയില്‍ ഉള്‍പ്പെടുത്തി. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് ജോലികളുമായി മുന്നോട്ടു പോകാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഹരജി ഒരു മാസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി.സോഫ്റ്റ് വെയര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 29നു പ്രസിദ്ധീകരിച്ച ഉത്തരവാണ് തിരുത്തി പ്രസിദ്ധീകരിച്ചത്.  

Tags:    

Similar News