കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സർവകലാശാല

അവസാന വർഷ പിജി പ്രാക്ടിക്കൽ പരീക്ഷ അടുത്ത മാസം അഞ്ചിന് ആരംഭിക്കും. വിദ്യാർഥികളിൽ പലരും താമസിക്കുന്നത് കണ്ടെയ്ൻമെന്റ് സോണുകളിൽ. മതിയായ പ്രാക്ടിക്കൽ ക്ലാസ് പോലും ലഭിച്ചിരുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു.

Update: 2020-07-27 13:00 GMT
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സർവകലാശാല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സർവകലാശാല. അവസാന വർഷ പിജി പ്രാക്ടിക്കൽ പരീക്ഷ അടുത്ത മാസം അഞ്ചിന് ആരംഭിക്കും. വിദ്യാർഥികളിൽ പലരും താമസിക്കുന്നത് കണ്ടെയ്ൻമെന്റ് സോണുകളിൽ. മതിയായ പ്രാക്ടിക്കൽ ക്ലാസ് പോലും ലഭിച്ചിരുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു. കീം പരീക്ഷ ഉദാഹരണമായി മുന്നിലുണ്ടായിട്ടും പാഠമുൾക്കൊള്ളാൻ കേരള സർവകലാശാല തയ്യാറല്ല.

അവസാന വർഷ പിജി പ്രാക്ടിക്കൽ പരീക്ഷ ആഗസ്ത് അഞ്ചിന് നടത്താനാണ് തീരുമാനം. കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. കേരള സർവകലാശാലയുടെ കൂടുതൽ കോളജുകൾ ഉള്ളത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലെയും 70 ശതമാനത്തിൽ അധികം പഞ്ചായത്തുകളും അടച്ചിട്ടിരിക്കുകയാണ്. ഇവിടെ എങ്ങനെ പരീക്ഷ നടത്തുമെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. മാസങ്ങളായി കോളജുകൾ അടഞ്ഞു കിടക്കുകയാണ്‌. മതിയായ ക്ലാസുകൾ പോലും ലഭിക്കാതെയാണ് വിദ്യാർത്ഥികൾ പരീക്ഷക്ക് പങ്കെടുക്കേണ്ടത്. ഇതിന് ശേഷമുള്ള വൈവ ഓൺ ലൈനായി നടത്തും. അതത് പ്രദേശത്തെ സാഹചര്യം നോക്കി പരീക്ഷ നടത്താൻ പരീക്ഷാ കൺട്രോളർ, ബോർഡ് ചെയർമാൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News