കൊച്ചി ബ്യൂട്ടിപാര്‍ലറില്‍ അക്രമം :മൂന്നുപേര്‍ പോലീസ് പിടിയില്‍
എറണാകുളം, പള്ളുരുത്തി, ചാണി പറമ്പില്‍, (45) ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്തെ വീട്ടില്‍ ആസിഫ്(37)നെട്ടൂര്‍ ബിനാ മന്‍സില്‍ നൗഷാദ്(35)എന്നിവരെയാണ് ്എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്
കൊച്ചി: എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ആക്രമം നടത്തിയ സംഭവത്തില്‍ മൂന്നു പേര് പോലിസ് പിടിയില്‍.എറണാകുളം, പള്ളുരുത്തി, ചാണി പറമ്പില്‍, (45) ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്തെ വീട്ടില്‍ ആസിഫ്(37)നെട്ടൂര്‍ ബിനാ മന്‍സില്‍ നൗഷാദ്(35)എന്നിവരെയാണ് ്എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.ഈ മാസം 21 ന് ഉച്ചയക്ക് രണ്ടു മണിയോടെയാണ് മുല്ലശ്ശേരി കനാല്‍ റോഡിനടുത്തുള്ള യുവതി നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ പ്രതികള്‍ അക്രമം നടത്തിയത്.പ്രതികള്‍ മൂന്നുപേരും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, വാതില്‍ തകര്‍ത്ത്
അകത്ത് ചെന്ന് ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും പരാതിക്കാരിയുടെ കഴുത്തിന് കുത്തി പിടിക്കുകയും ചെയ്തു. വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വാടകയ്ക്ക് ബ്യൂട്ടിപാര്‍ലര്‍ എടുത്തു കൊടുത്ത സ്ത്രീ തന്ന കൊട്ടേഷന്‍ ആണ് റൂം ഒഴിയണം എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതി പരാതി നല്‍കുകയായിരുന്നു. പിന്നീട് പരാതിക്കാരി നല്കിയ വിവരത്തിന് അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തില്‍ എസ്ഐമാരായ വിപിന്‍, തോമസ് പള്ളന്‍.എ എസ് ഐ ജിന്‍ഷോ ജോസഫ് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ് സിവില്‍ പോലിസ് ഓഫീസര്‍ ധനേഷ് എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു