കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്

Update: 2021-08-17 13:43 GMT
കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ലഹരിമരുന്ന് പിടികൂടിയത്കാക്കനാട് അമ്പാടിമൂലയില്‍ വെച്ചാണ് അല്‍ അമീനെ കസ്റ്റഡിയിലെടുത്തത്.അല്‍ ആമീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാക്കനാടുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ബിമല്‍ബാബുവും ലഹരി മരുന്നുമായി അറസ്റ്റിലായി

Tags:    

Similar News